Advertisement

മധ്യപ്രദേശിന്റെ ചുമതലയിൽ നിന്ന്മുകുൾ വാസ്നിക്കിനെ മാറ്റി കോൺ​ഗ്രസ് നേതൃത്വം

September 8, 2022
Google News 3 minutes Read
Madhya Pradesh Congress, JP Aggarwal was replaced by Mukul Wasnik

എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ മധ്യപ്രദേശിന്റെ ചുമതലയിൽ നിന്ന് മാറ്റിയതായി പാർട്ടി ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധി അറിയിച്ചു. പകരം ചുമതല ജയപ്രകാശ് അഗർവാളിനാണ് നൽകിയിരിക്കുന്നത്. ( Madhya Pradesh Congress, JP Aggarwal was replaced by Mukul Wasnik ).

Read Also: സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 9 വയസുകാരന് മര്‍ദനം

മധ്യപ്രദേശിന്റെ ചുമതല ഒഴിഞ്ഞുവെങ്കിലും എഐസിസി ജനറൽ സെക്രട്ടറിയായി മുകുൾ വാസ്നിക് തുടരുമെന്ന് കോൺ​ഗ്രസ് നേതൃത്വം അറിയിച്ചു. സംഘടനാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുക്കണമെന്ന മുകുൾ വാസ്നിക്കിൻ്റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് ഉത്തരവിൽ പറയുന്നു. അടുത്ത വർഷമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Story Highlights: Madhya Pradesh Congress, JP Aggarwal was replaced by Mukul Wasnik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here