Advertisement

ലിഫ്റ്റിനുള്ളിൽ വച്ച് സൊമാറ്റോ ഡെലിവറി പാർട്ണറുടെ ജനനേന്ദ്രിയത്തിൽ കടിച്ച് വളർത്തുനായ; വിഡിയോ

September 8, 2022
Google News 2 minutes Read

രാജ്യത്തുടനീളം വളർത്തുനായ ആക്രമണം തുടർക്കഥ ആവുകയാണ്. യുപി ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളിൽ വച്ച് വളർത്തുനായ ഒരു കുട്ടിയെ കടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനു സമാനമായ മറ്റൊരു ആക്രമണമാണ് ഇപ്പോൾ നവി മുംബൈയിൽ ഉണ്ടായിരിക്കുന്നത്. നവി മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ വളർത്തുനായ സൊമാറ്റോ ഡെലിവറി പാർട്നറുടെ ജനനേന്ദ്രിയത്തിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സൊമാറ്റോ ഡെലിവറി ബോയ് ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ മറ്റൊരാൾ നായയുമായി കയറാൻ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് നായ യുവാവിനെ ആക്രമിച്ചത്. ഉടമ നായയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് തന്നെ കടി വീണിരുന്നു. കടിയേറ്റ യുവാവിൻ്റെ വസ്ത്രത്തിൽ രക്തം പുരണ്ടിരിക്കുന്നത് വിഡിയോയിൽ കാണാം.

Story Highlights: pet dog bit zomato delivery boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here