Advertisement

അമേരിക്കയിൽ വെടിവയ്പ്പ്; ആക്രമണം ഫേസ്ബുക്കിൽ ലൈവായി കാണിച്ച് യുവാവ്

September 8, 2022
Google News 3 minutes Read
shooting in us memphis

അമേരിക്കയിൽ മെംഫിസിൽ വെടിവയ്പ്പ്. എസ്‌കീൽ കെല്ലി എന്ന പത്തൊമ്പതുകാരനായ യുവാവാണ് വെടിയുതിർത്തത്. ആക്രമണം ഫേസ്ബുക്കിൽ ലൈവായും കാണിച്ചു. ( shooting in us memphis )

‘നിലവിൽ ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. അക്രമി എവിടെ മറഞ്ഞിരിക്കുന്നു എന്ന് വ്യക്തമല്ല. നീലയോ വെള്ളി നിറത്തിലോ ഉള്ള സെഡാനിലാണ് അക്രമി എത്തിയത്. അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 911 ൽ വിളിച്ച് അറിയിക്കുക.’- മെംഫിസ് പൊലീസ് സേന വ്യക്തമാക്കി.

സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് പൊലീസ് അറിയിച്ചു.

Story Highlights: shooting in us memphis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here