ആഭരണം വാങ്ങാനെത്തിയ സ്ത്രീകൾ ജുവലറിയിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു

ആഭരണം വാങ്ങാനെത്തിയ സ്ത്രീകൾ ജുവലറിയിൽ നിന്ന് സ്വർണമാലയുമായി കടന്നുകളഞ്ഞു. ഇന്നലെ ഉച്ചയോടെ പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിലെ ഒരു ജുവലറിയിൽ നിന്നാണ് 3 പവന്റെ മാല നഷ്ടമായത്. രണ്ട് സ്ത്രീകൾ ജുവലറിയിലെ ജീവനക്കാരനോട് കമ്മൽ ആവശ്യപ്പെട്ടു. കമ്മൽ എടുക്കാനായി ജീവനക്കാരൻ തിരിഞ്ഞതിനിടെ മറ്റൊരു സ്ത്രീ കൂടിയെത്തി.
Read Also: അടുക്കള കുഴിച്ചപ്പോൾ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള 264 സ്വർണനാണയങ്ങൾ; രണ്ടര ലക്ഷം പൗണ്ടിനു വിൽക്കുമെന്ന് ദമ്പതികൾ
മൂന്ന് പേരുമായി ആഭരണങ്ങൾ തിരയുന്നതിനിടെ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടാതെ ഷെൽഫിൽ നിന്ന് മൂന്ന് പവന്റെ മാലയെടുത്ത് മുങ്ങുകയായിരുന്നു. മോഷ്ടാക്കൾ കടയിൽ നിന്ന് പോയ ശേഷമാണ് മാല നഷ്ടപ്പെട്ട കാര്യം ജീവനക്കാരൻ അറിയുന്നത്. ഉടൻ പാറശാല ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും എത്തി തിരക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
പാറശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. തമിഴ് സംസാരിച്ചിരുന്ന സ്ത്രീകളാണ് ജുവലറിയിലെത്തയതെന്ന് ജീവനക്കാരൻ പറയുന്നു.
Story Highlights: Women steal gold necklace from jewelry store
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here