അടുക്കള കുഴിച്ചപ്പോൾ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള 264 സ്വർണനാണയങ്ങൾ; രണ്ടര ലക്ഷം പൗണ്ടിനു വിൽക്കുമെന്ന് ദമ്പതികൾ

അടുക്കള കുഴിച്ചപ്പോൾ കണ്ടെത്തിയത് ഇംഗ്ലണ്ടിലെ ഒരു ദമ്പതികൾ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള 264 സ്വർണനാണയങ്ങൾ. അടുക്കളയിലെ തറ ശരിയാക്കുന്നതിനിടെയാണ് ബ്രിട്ടണിലെ എല്ലർബിയിലുള്ള ദമ്പതികൾക്ക് 4 നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണനാണയങ്ങൾ കണ്ടുകിട്ടിയത്. ഇത് രണ്ടര ലക്ഷം പൗണ്ടിനു വിൽക്കാനാണ് ദമ്പതിമാരുടെ പദ്ധതി.
10 വർഷത്തോളമായി താമസിക്കുന്ന വീടിൻ്റെ അടുക്കളയുടെ തറ വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതിനായി കുഴിച്ചപ്പോഴാണ് നിധി കിട്ടിയത്. ഒരു പാത്രത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണനാണയങ്ങൾ. 1610 മുതൽ 1727 വരെയുള്ള വർഷങ്ങളിലേതാണ് നാണയങ്ങൾ. തുടർന്ന് ഇവർ ലണ്ടനിലെ പ്രശസ്തരായ ലേലക്കമ്പനിയെ വിവരമറിയിച്ചു. ഇവരാണ് സ്വർണനാണയങ്ങളുടെ മൂല്യം കണ്ടെത്തിയത്. 1700കളിലെ സമ്പന്ന കുടുംബമായ ഫേൺലി-മൈസ്റ്റേഴ്സിൻ്റെ നിധിയാണ് ഇതെന്നും ഇവർ കണ്ടെത്തി. ഇരുമ്പയിര്, കൽക്കരി തുടങ്ങിയ കയറ്റുമതിയും ഇറക്കുമതിയും ചെയ്തിരുന്ന കുടുംബമായിരുന്നു ഇത്. പിന്നീട് ഇവർ രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഫേൺലി 1725ലും അദ്ദേഹത്തിൻ്റെ ഭാര്യ 1745ലും മരണപ്പെട്ടു.
സ്വർണനാണയങ്ങളിൽ ചിലത് ചില പിഴവുകൾ ഉള്ളതാണ്. തലയില്ലാത്ത രാജാവും രണ്ട് ‘ടെയിൽ’ ഉള്ള നാണയങ്ങളും അക്ഷരത്തെറ്റുകളുമൊക്കെ നാണയങ്ങളിലുണ്ട്.
Story Highlights: found gold coins britain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here