Advertisement

അസം മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വൻ വീഴ്ച; ടിആർഎസ് പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തകർത്തു

September 9, 2022
Google News 4 minutes Read

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ തെലങ്കാന പര്യടനത്തിനിടെ വൻ സുരക്ഷാ വീഴ്ച. ഹൈദരാബാദിൽ നടന്ന റാലിക്കിടെ തെലങ്കാന രാഷ്ട്ര സമിതി പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഹൈദരാബാദിൽ നടന്ന റാലിക്കിടെയാണ് സംഘർഷമുണ്ടായത്. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ടിആർഎസ് പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തട്ടിയെടുത്തു. ശേഷം ശർമ്മയെ കയ്യേറ്റം ചെയ്യാനും മുതിർന്നു. തുടർന്ന് ചുറ്റുമുള്ളവർ ഉടൻ തന്നെ ഇയാളെ പിടിച്ചുമാറ്റി സ്റ്റേജിൽ നിന്ന് താഴെയിറക്കി.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നന്ദു എന്നാണ് അക്രമിയുടെ പേര്. പൊതുയോഗത്തിന് മുമ്പ് ഹിമന്ത ബിശ്വ ശർമ്മ ഹൈദരാബാദിലെ മഹാലക്ഷ്മി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ അവസരത്തിൽ ഭരണകക്ഷിയായ ടിആർഎസിനെതിരെ രൂക്ഷ വിമർശനം അദ്ദേഹം ഉന്നയിച്ചു.

രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി മാത്രമായിരിക്കണം സർക്കാർ. സർക്കാർ ഒരിക്കലും കുടുംബത്തിന് വേണ്ടിയാകരുത്. രാജ്യത്ത് ലിബറലിസവും മതമൗലികവാദവുമുണ്ട്, ഇവ രണ്ടിനും ഇടയിൽ ധ്രുവീകരണമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Story Highlights: Assam CM Telangana Visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here