Advertisement

മൂന്നുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി; 14 വയസുകാരന്‍ അറസ്റ്റില്‍

September 9, 2022
Google News 3 minutes Read

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടിയെ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം നടന്നത്. പെണ്‍കുഞ്ഞിന്റെ ബന്ധുക്കളുടെ പരാതിയില്‍ 14 വയസുകാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. (Boy Detained For Sexually Assaulting 3-Year-Old Girl In Delhi)

കുഞ്ഞിനെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി കുഞ്ഞിന് നേരെ ആണ്‍കുട്ടി ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കുഞ്ഞിനെ പ്രതി തന്നെയാണ് വീട്ടിലേക്ക് തിരികെ കൊണ്ടാക്കിയത്. വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് അമ്മയോട് സംഭവത്തെക്കുറിച്ച് ചെറുതായി സൂചന നല്‍കി. പിന്നീട് ബന്ധുക്കള്‍ കുഞ്ഞിന്റെ ശരീരം പരിശോധിച്ചപ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടതായി വ്യക്തമായത്.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

കുഞ്ഞിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് 14 വയസുകാരനായ പ്രതിയേയും ഇയാളുടെ അച്ഛനമ്മമാരേയും തങ്ങളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ബന്ധുക്കള്‍ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ ആറ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

Story Highlights: Boy Detained For Sexually Assaulting 3-Year-Old Girl In Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here