Advertisement

ഉത്രാടദിന മദ്യവില്പനയിൽ റെക്കോർഡ്; കൊല്ലത്ത് കേക്ക് മുറിച്ച് ആഘോഷം

September 9, 2022
Google News 3 minutes Read
Record in liquor sales; Cake cutting celebration in Kollam

ഉത്രാടദിന മദ്യവില്പനയിൽ റോക്കോർഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ കേക്ക് മുറിച്ച് ആഘോഷം. ബിവറേജസ് ജീവനക്കാർക്ക് ഉൾപ്പടെ കേക്ക് മുറിച്ച് നൽകിക്കൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ഇത്തവണ ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പനയാണ് കൊല്ലത്ത് നടന്നത്. ( Record in liquor sales; Cake cutting celebration in Kollam ).

ഏറ്റവും കൂടുതല്‍ മദ്യം വിറ്റതിന്റെ ക്രെഡിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലറ്റിനാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്‌ലറ്റിനാണ്. ഒരു കോടി രണ്ട് ലക്ഷം രുപയുടെ മദ്യം ഇവിടെ നിന്ന് വിറ്റു. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലറ്റിനാണ്. ഏറ്റവും കുറവ് മദ്യ വില്‍പന വയനാട് വൈത്തിരി ഔട്ട്ലെറ്റിലാണ്.

Read Also: ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന; ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്

ഉത്രാട ദിവസം മാത്രം കേരളത്തിൽ 118 കോടിയുടെ മദ്യ വിൽപ്പന നടന്നെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഉത്രാടംവരെ ഏഴു ദിവസത്തെ കണക്ക് നോക്കിയാൽ വിലപ്പന 624 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.

രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ ആഘോഷിച്ചപ്പോൾ മദ്യവിൽപ്പനയിലും റെക്കോർഡിടുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട ഏഴു ദിവസത്തെ മദ്യവിൽപ്പനയിലൂടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുക അഞ്ഞൂറ് കോടിയിലധികം രൂപയാണ്.

Story Highlights: Record in liquor sales; Cake cutting celebration in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here