Advertisement

വിദൂര വിദ്യാഭ്യാസം സാധാരണ കോഴ്‌സുകള്‍ക്ക് തുല്യമായി കണക്കാക്കും: യുജിസി

September 9, 2022
Google News 4 minutes Read

വിദൂര വിദ്യാഭ്യാസത്തിനും ,ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും യുജിസി അംഗീകാരം. അംഗീകൃത സ്ഥാപനങ്ങള്‍ മുഖേനയുള്ള വിദൂര, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സാധാരണ കോഴ്‌സുകള്‍ക്ക് തുല്യമായി യുജിസി പരിഗണിക്കും. ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്റ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷന്‍ പ്രകാരമാണ് പുതിയ മാറ്റം. (UG and PG Degrees obtained through Online mode at par with conventional mode degrees: UGC)

2014ലെ ഡിഗ്രികളുടെ സ്‌പെസിഫിക്കേഷനെക്കുറിച്ചുള്ള യുജിസി വിജ്ഞാപനത്തിന് അനുസൃതമായ ഓപ്പണ്‍, ഡിസ്റ്റന്റ് പഠനത്തെയാണ് സാധാരണ കോഴ്‌സുകള്‍ക്ക് തുല്യമായി പരിഗണിക്കുന്നത്. ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് യുജിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

യുജിസി സെക്രട്ടറി രജനീഷ് ജെയിന്റെ പേരിലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ഓാണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും വിദൂര പഠന വിദ്യാഭ്യാസത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഭാവിയിലും ആളുകള്‍ ഓണ്‍ലൈന്‍, വിദൂര പഠന രീതികളിലൂടെ ബിരുദങ്ങള്‍ തെരഞ്ഞെടുക്കുന്നത് തുടരുമെന്ന് യുജിസിയുടെ പ്രഖ്യാപനം ഊട്ടിയുറപ്പിക്കുന്നുണ്ട്.

Story Highlights: UG and PG Degrees obtained through Online mode at par with conventional mode degrees: UGC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here