മദ്യപിച്ചെത്തി പ്ലസ്‌ടു വിദ്യാർത്ഥിയെ മർദിച്ചവർ അറസ്റ്റിൽ; സംഭവം കല്ലുവാതുക്കലിൽ

മദ്യപിച്ചെത്തി ഓണാഘോഷ പരിപാടിക്കിടെ ബഹളമുണ്ടാക്കുകയും പ്ലസ്‌ടു വിദ്യാർത്ഥിയെ പ്രകോപനമൊന്നുമില്ലാതെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത രണ്ടു യുവാക്കൾ അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. കല്ലുവാതുക്കൽ മേവനക്കോണം ശ്രീരാഗത്തിൽ ശരത്ത് കുമാർ (ചിഞ്ചു, 34), ശ്രീരാമപുരം ആഴാത്ത് വീട്ടിൽ അനീഷ് (തേനി, 33) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കല്ലുവാതുക്കൽ വയലിൽ തൃക്കോവിൽ അമ്പലത്തിന് സമീപത്ത് നടന്ന ഓണഘോഷ പരിപാടിയാണ് ഇവർ അലങ്കോലമാക്കിയത്. സമീപത്തുണ്ടായിരുന്ന വാഴക്കുലകളും മറ്റും വെട്ടി നശിപ്പിക്കുകയും ചെയ്തു. പാരിപ്പളളി ഇൻസ്‌പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Arrested for beating a Plus Two student while drunk
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here