Advertisement

അരിവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം അശാസ്ത്രീയമെന്ന് ഭക്ഷ്യമന്ത്രി ട്വന്റിഫോറിനോട്

September 10, 2022
Google News 2 minutes Read
Kerala against Center on rice price hike GR anil in encounter

സംസ്ഥാനങ്ങള്‍ക്കുള്ള അരി വിതരണത്തില്‍ കേന്ദ്രതീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. അശാസ്ത്രീയമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. കേരളത്തിന് ആവശ്യമായ അരി നല്‍കുന്ന നിലപാട് കേന്ദ്രം സ്വീകരിക്കണമെന്നും ഭക്ഷ്യമന്ത്രി ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ പ്രതികരിച്ചു.

‘നല്‍കുന്ന അരിയുടെ അളവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചിരുന്നു. കേരളത്തിന് കൂടുതല്‍ അരി അനുവദിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാനങ്ങളുമായി ആലോചിച്ച് വേണം കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെടുക്കാന്‍. ജി ആര്‍ അനില്‍ പറഞ്ഞു.

വരും ദിനങ്ങളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയില്‍ വലിയ വര്‍ധനവാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തില്‍ 12 മില്യണ്‍ ടണ്ണിന്റെ കുറവാണ് ഈ സീസണില്‍ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞു.

പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയതോതിലുള്ള അരിവില വര്‍ധനവിന് കാരണമാകും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അരി വിലയില്‍ ഉണ്ടായത് 26% ത്തിന്റെ വര്‍ധനവാണ്.

Read Also:ഉത്പാദനം കുറവ്; രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്.
സൗജന്യ അരിവിതരണ പദ്ധതി നിര്‍ത്തലാക്കിരുതെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി കല്യാണ്‍ യോജനയുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

Read Also: സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കിരുതെന്ന് സംസ്ഥാനങ്ങൾ

Story Highlights: Kerala against Center on rice price hike GR anil in encounter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here