ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി; അടിച്ചാൽ കൈയിൽ എത്ര കിട്ടും ?

ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. 500 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. കഴിഞ്ഞ വർഷത്തേക്കാൾ ടിക്കറ്റ് വില ഉയർത്തിയെങ്കിലും അതൊന്നും ലോട്ടറി വിൽപനയ്ക്ക് തിരിച്ചടിയായില്ല. 41 ലക്ഷത്തിൽ പരം ലോട്ടറികളാണ് ഇതിനോടകം വിറ്റ് പോയത്. ( kerala lottery onam bumper ticket price )
സെപ്റ്റംബർ 18നാണ് ഓണം ബമ്പർ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാൽ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 കോടിയും കൈയിൽ കിട്ടുകയില്ല. 15.5 കോടിയാകും കൈയിൽ ലഭിക്കുക.
രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. ഏജന്റ് കമ്മീഷനായ 50,00,000 രൂപയും നികുതിയും കിഴിച്ചുള്ള തുകയാണ് ലഭിക്കുക.
സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒൻപത് പേർക്കാണ് അഞ്ച് ലക്ഷം ലഭിക്കുക. മൊത്തം 45,00,000 രൂപയിൽ നിന്ന് ഏജന്റ് കമ്മീഷനായ 4,50,000 രൂപയും നികുതിയും കിഴിച്ചുള്ള തുക ലഭിക്കും.
10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത. ഇതിൽ നിന്ന് ഒരു കോടി ഏജന്റ് കമ്മീഷൻ പോയി, നികുതിയും കിഴിച്ചുള്ള തുക 10 പേർക്കായി ലഭിക്കും.
Story Highlights: kerala lottery onam bumper ticket price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here