Advertisement

വീടിന്റെ അവകാശത്തെ ചൊല്ലി തര്‍ക്കം: യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

September 10, 2022
2 minutes Read
man attacked youth with a iron rod was arrested

വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച ആളെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ കരോട്ട്മുക്ക് കെ.ആര്‍ സദനത്തില്‍ രൂപേഷ്(25) ആണ് പൊലീസ് പിടിയിലായത്.

താഴംതെക്ക് പൊയ്കയില്‍ വീട്ടില്‍ അതുലിനെ ആണ് ഇയാള്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. പ്രതിയായ രൂപേഷിന്റെ മാതാവിനും ബന്ധുവിനും അവകാശമുള്ള കുടുംബവീടിന്റെ അവകാശത്തെ ചൊല്ലി നിലനിന്നിരുന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

തര്‍ക്കത്തിലിരിക്കുന്ന വീട്ടില്‍ രൂപേഷ് വാടകക്ക് ആളെ താമസ്സിപ്പിക്കാന്‍ നടത്തിയ ശ്രമം ഇയാളുടെ ബന്ധു എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് രൂപേഷും ഇയാളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയും സമീപവാസികളെയടക്കം ആക്രമിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു. ഇക്കാര്യം പൊലീസിനെ അറിയിച്ചതിലുള്ള വിരോധത്തിലാണ് പ്രതി അതുലിനെ ആക്രമിച്ചത്.

Read Also: കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് പിടിയിൽ

അതുലിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത ചാത്തന്നൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Read Also: വലിയതുറയിൽ മദ്യപ സംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്കുൾപ്പെടെ പരുക്ക്

Story Highlights: man attacked youth with a iron rod was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top