ആറന്മുള ഉത്രട്ടാതി വള്ളംകളി; ഏഴാം തവണയും കിരീടം ചൂടി മല്ലപ്പുഴശേരി

ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ മല്ലപ്പുഴശേരിക്ക് ഏഴാം കിരീടം. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയികളായത്. (aaranmula uthrattathi boat race winners list)
എ ബാച്ച് വള്ളങ്ങളുടെ ഫൈനലില്‍ മല്ലപ്പുഴശേരി കുറിയന്നൂരിനെ വള്ളപ്പാടകലെ പിന്തള്ളിയാണ് കിരീടം ചൂടിയത്. എ ബാച്ചില്‍ മല്ലപ്പുഴശേരിയും കുറിയന്നൂരും കൂടാതെ ഇടയാറന്മുള കിഴക്ക്, ചിറയിറമ്പ്, എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.
ലൂസേഴ്‌സ് ഫൈനലില്‍ പ്രയാര്‍, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള പള്ളിയോടങ്ങളാണ് മത്സരിക്കുക. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് നിര്‍വഹിച്ചത്. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. കെ. എസ്. മോഹനന്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
Story Highlights: aaranmula uthrattathi boat race winners list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here