Advertisement

മൂന്ന് മാസത്തിനിടെ ഇ.ഡി കണ്ടുകെട്ടിയത് 100 കോടി രൂപ; ഈ പിടിച്ചെടുത്ത പണത്തിന് എന്ത് സംഭവിക്കുന്നു?

September 11, 2022
Google News 2 minutes Read
ED seizes 100 crore in last three month

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 100 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള വ്യവസായിയുടെ വസതിയില്‍ നിന്ന് 17 കോടിയിലധികം രൂപ പിടിച്ചെടുത്തതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.

എട്ട് ബാങ്ക് ഉദ്യോഗസ്ഥരും കറന്‍സി എണ്ണുന്ന യന്ത്രവുമുപയോഗിച്ചാണ് പിടിച്ചെടുത്ത 100 കോടി ഇഡി ഉദ്യോഗസ്ഥര്‍ എണ്ണിയത്. പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 50 കോടി രൂപ കണ്ടെടുത്തതോടെയാണ് ഇഡി പിടിച്ചെടുത്ത തുക ചരിത്രത്തിലാദ്യമായി ഈ കുറഞ്ഞ കാലയളവില്‍ 100 കോടി കടന്നത്.

24 മണിക്കൂറോളം നീണ്ടുനിന്ന പിടിച്ചെടുത്ത പണത്തിന്റെ കണക്കെടുപ്പിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പോലും മടുത്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആഴ്ചകളില്‍ തന്നെയാണ് ജാര്‍ഖണ്ഡ് ഖനന അഴിമതിക്കേസില്‍ 20 കോടി രൂപ ഇഡി പിടിച്ചെടുത്തത്.

Read Also: ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ എഎപി അഴിമതി നടത്തിയോ? അന്വേഷണത്തിനായി സിബിഐക്ക് പരാതി

റെയ്ഡ് നടത്തി തുക കണ്ടുകെട്ടാന്‍ ഇഡിക്ക് അധികാരമുണ്ടെങ്കിലും കണ്ടെടുത്ത പണം അവരുടെ പക്കല്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. പ്രോട്ടോക്കോള്‍ അനുസരിച്ച് ഇഡി റെയ്ഡില്‍ പണം പിടിച്ചെടുക്കുമ്പോഴെല്ലാം അതിന്റെ ഉറവിടം വിശദീകരിക്കാന്‍ പ്രതിക്ക് അവസരം നല്‍കും. നിയമാനുസൃതമായ ഉത്തരം നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താനായില്ലെങ്കില്‍ ആ പണം കണക്കില്‍പ്പെടാത്ത പണമായും അനധികൃതമായി സമ്പാദിച്ച പണമായും കണക്കാക്കും.

Read Also: മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 5.38 കോടിയുടെ 12 കിലോ സ്വർണം പിടികൂടി

ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്കാണ് ഈ പണമെത്തുക.എന്നാല്‍ പിടിച്ചെടുത്ത പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ ബാങ്കിനോ സര്‍ക്കാരിനോ ഉപയോഗിക്കാന്‍ കഴിയില്ല. ബന്ധപ്പെട്ട കേസില്‍ വിചാരണ അവസാനിക്കുന്നതുവരെ പണം ബാങ്കില്‍ കിടക്കും. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പണം കേന്ദ്രത്തിന്റെ സ്വത്തായി മാറും. അതേസമയം പ്രതിയെ കോടതി തിരികെ വിട്ടാല്‍ പണവും തിരികെ നല്‍കണം.

Story Highlights: ED seizes 100 crore in last three month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here