റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ 200 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 5767 സാധാരണക്കാരെന്ന് റിപ്പോര്‍ട്ട്; മൂന്നൂറിലേറെ പേര്‍ കുട്ടികള്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ 200 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 5767 സാധാരണക്കാരെന്ന് റിപ്പോര്‍ട്ട്. 383 കുട്ടികള്‍ ഉള്‍പ്പെടെയാണ് 5000ത്തോളം പേര്‍ മരിച്ചത്. 8292 സാധാരണക്കാര്‍ക്ക് യുദ്ധത്തില്‍ പരുക്കേറ്റു. യുദ്ധത്തിന്റെ തുടക്കം മുതല്‍ റഷ്യ 3500 മിസൈലുകളാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചത്.
അതേസമയം യുക്രൈന്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റഷ്യയുടെ ആക്രമണം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നോ റഷ്യ കീഴടക്കിയിരിക്കുന്ന പ്രദേശങ്ങളില്‍ നിന്നോ ഉള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്.
Read Also: യുക്രൈൻ തിരിച്ചടിക്കുന്നു; കാലിടറി റഷ്യൻ പിന്മാറ്റം
വടക്കുകിഴക്കന്‍ ഖാര്‍കിവ് പ്രവിശ്യയിലെ യുക്രൈന്റെ മുന്നേറ്റത്തെ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായാണ് പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി കാണുന്നത്. കൂടുതല്‍ ആയുധങ്ങള്‍ ലഭിച്ചാല്‍ ഖാര്‍കിവ് നേടിയെടുക്കാമെന്നും യുക്രൈന്‍ കരുതുന്നു.
Story Highlights: more than 5000 civilians killed in 200 days russia ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here