Advertisement

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനൊരുങ്ങി ബോസ്നിയ; എതിർപ്പറിയിച്ച് സൂപ്പർ താരങ്ങൾ

September 11, 2022
Google News 2 minutes Read

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തിനെതിരെ സൂപ്പർ താരങ്ങൾ. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. മത്സരത്തിൽ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യ പ്രഖ്യാപനം നടത്തി.

Read Also: ഫിഫ വിലക്ക് നീങ്ങി; യുഎഇ പ്രീസീസണിൽ ആദ്യ മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്

യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയെ ഫിഫ വിലക്കിയിരുന്നു. ദേശീയ ടീമിനോ റഷ്യയിലെ ക്ലബുകൾക്കോ ഒരു മത്സരങ്ങളിലും കളിക്കാൻ അനുവാദമില്ല. യുവേഫയും റഷ്യയെ വിലക്കിയിട്ടുണ്ട്.

Read Also: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുള്ള വിലക്ക് പിൻവലിച്ച് ഫിഫ

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ ഫിഫ വിലക്കി. റഷ്യൻ ക്ലബ്ബുകളെയും നിരോധിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും റഷ്യൻ ക്ലബ്ബുകൾക്ക് കളിക്കാനാകില്ല. ഇതോടെ 2022 ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ റഷ്യക്ക് പങ്കെടുക്കാനാകില്ല. ഈ വർഷം നടക്കേണ്ട വനിതാ യൂറോ കപ്പിലും റഷ്യയെ പങ്കെടുപ്പിക്കില്ല.

അതിനിടെ റഷ്യൻ, ബെലാറസ് താരങ്ങളെ വിലക്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും നടപടിയെടുത്തു.

Story Highlights: Pjanic Dzeko Criticize Bosnia Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here