Advertisement

ഭാരത് ജോഡോ യാത്ര; തിരുവനന്തപുരം ജില്ലയിലെ ഗതാഗത നിയന്ത്രണത്തിന്റെ വിശദാംശങ്ങള്‍ അറിയാം…

September 11, 2022
Google News 4 minutes Read

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടും, നിയമസഭാ സമ്മേളനം, ഓണാഘോഷ സമാപന ഘോഷയാത്ര എന്നിവയോട് അനുബന്ധിച്ചും തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. (traffic control in Thiruvananthapuram because of bharat jodo yatra)

ഭാരത് ജോഡോയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4 മുതല്‍ 8 വരെ പ്രാവച്ചമ്പലം മുതല്‍ കേശവദാസപുരം വരെയുള്ള റോഡിലും നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 8 വരെ നേമം മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡിലും നിയന്ത്രണം ഉണ്ടാകും. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

Read Also: ‘എല്ലാ കാക്കി ഷോര്‍ട്ട്‌സുകളുടേയും വില ഒടുക്കാനാണ് ഇന്ത്യക്കാര്‍ പാടുപെടുന്നത്’; ടീ ഷര്‍ട്ട് വിവാദത്തില്‍ രാഹുലിനെ പിന്തുണച്ച് മഹുവ മൊയ്ത്ര

ഓണം വാരാഘോഷം സമാപന ഘോഷയാത്രയോട് അനുബന്ധിച്ച് 12ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണി വരെ ചുവടെ പറയും പ്രകാരമുള്ള ഗതാഗത ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നതാണ്. ഘോഷയാത്ര കടന്ന് പോകുന്ന കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ ലാബ്-പാളയം-സ്പെൻസർ-സ്റ്റാച്യു-ആയുർവേദ കോളജ്-ഓവർ ബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേക്കോട്ട-വെട്ടി മുറിച്ച കോട്ട-മിത്രാനന്തപുരം-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ വരെയുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

Story Highlights: traffic control in Thiruvananthapuram because of bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here