Advertisement

വിഴിഞ്ഞം തുറമുഖ സമയം കടുപ്പിക്കാൻ ലത്തീന്‍ അതിരൂപത; പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും

September 11, 2022
Google News 1 minute Read

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത. പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാന്‍ ഒരുങ്ങുന്നത്. അതിനിടെ. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞിയോര്‍, യൂജിന്‍ പേരെര എന്നിവര്‍ കാനം രാജേന്ദ്രനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.

Read Also: വിഴിഞ്ഞം സമരം; കാനം രാജേന്ദ്രനുമായി ലത്തീന്‍ അതിരൂപതാ നേതൃത്വം കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍, പലതവണ ചര്‍ച്ച നടന്നെങ്കിലും ഫലപ്രദമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതോടെയാണ് ലത്തീന്‍ രൂപത സമരം കൂടുതല്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം പതിനാലാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെ മൂലം പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന മാര്‍ച്ച് നടത്തും. കെസിബിസിയും കെആർഎൽസിസിയും മാര്‍ച്ചിന് പിന്തുണ അറിയിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു.

Read Also: വിഴിഞ്ഞം ഉൾപ്പടെയുള്ള കടൽത്തീരത്തെ സംരക്ഷിക്കാനായി 17 കി.മി നീളത്തിൽ മനുഷ്യച്ചങ്ങല

പതിനാലാം തീയതി തുടങ്ങുന്ന മാര്‍ച്ച് പതിനെട്ടാം തീയതി വിഴിഞ്ഞം തുറമുഖത്ത് സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കുക. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞിയോര്‍ യൂജിന്‍ പെരേര ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ലെന്ന് യൂജിന്‍ പേരരെ പറഞ്ഞു.

അതിനിടെ, വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ സമരം ഇരുപത്തിയേഴാം നാളിലേക്കും കടന്നു.

Story Highlights: vizhinjam protest latin church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here