Advertisement

സ്ത്രീയും വൃദ്ധ മാതാവും പ്ലസ്ടു വിദ്യാർഥിനിയായ മകളും അടക്കം കുടുംബം പെരുവഴിയിൽ; കൂത്തുപറമ്പിൽ കേരള ബാങ്കിൻ്റെ ജപ്തി നടപടി

September 12, 2022
Google News 2 minutes Read
Foreclosure proceedings Kerala Bank

കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിനിയായ മകളും അടക്കമുള്ള കുടുംബം പെരുവഴിയിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവും ജപ്തി ചെയ്തു. സാവകാശം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് സുഹ്റ പറഞ്ഞു.വീടിന്റെ സിറ്റ്ഔട്ടില്‍ തന്നെ കുടുംബം കഴിയുകയാണ്. 19 ലക്ഷം കുടിശികയുണ്ടെന്നും ബാങ്ക് ആരോപിച്ചു ( Foreclosure proceedings Kerala Bank ).

ഇപ്പോഴത്തെ അവസ്ഥയില്‍ രാത്രി ഒരു വീട്ടിലും പോകാന്‍ പറ്റില്ല. കാരണം പ്രായ ഉമ്മയുണ്ട് മകളുണ്ട് മകനുണ്ട്. ഇതുവരെയും ഒരു വീട്ടിലും പോയി നില്‍ക്കേണ്ട സ്ഥിതിയുണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വീട് കൊടുക്കാന്‍ കഴിയുന്നില്ല. ഈ പ്രദേശത്തെ അവസ്ഥ അങ്ങനെയാണ്. വീട് വിറ്റ് ലോണ്‍ അടക്കാന്‍ ഒരുപാട് തവണ ശ്രമിച്ചതാണ്. പക്ഷേ വീട് വില്‍ക്കാന്‍ സാധിച്ചില്ലെന്നും സുഹ്‌റ ആരോപിക്കുന്നു.

ആരും ഈ വീട് എടുക്കുന്നില്ല. ബാങ്കിന്റെ ജപ്തി ഭീഷണിയുണ്ടാത് കൊണ്ട് ജപ്തിയുള്ള വീടാണ് അതുകൊണ്ട് എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മടങ്ങി പോകുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ അവരോട് കാല് പിടിക്കുന്നത് പോലെ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് താന്‍ എത്തുന്നതിന് മുന്‍പ് തന്നെ വീട് പൂട്ടി ബാങ്ക് അധികൃതര്‍ പോയി. ഇതോടെ അകത്തു നിന്ന് സാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ലെന്നും സുഹ്‌റ പറഞ്ഞു.

Story Highlights: Foreclosure proceedings Kerala Bank Kuthuparamba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here