Advertisement

ഏഷ്യാ കപ്പില്‍ രാജാക്കന്മാരായതിനുപിന്നാലെ ശ്രീലങ്കന്‍ പതാകയേന്തി ഗൗതം ഗംഭീര്‍; വിഡിയോ വൈറല്‍

September 12, 2022
2 minutes Read
gautam gambhir with sri lanka flag

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരായ 23 റണ്‍സ് വിജയത്തിനു പിന്നാലെ ശ്രീലങ്കന്‍ പതാക ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ്, കമന്ററി ടീമിന്റെ ഭാഗമായിരുന്ന ഗംഭീര്‍, ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് ലങ്കന്‍ പതാകയുയര്‍ത്തിയത്.

രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ശ്രീലങ്കന്‍ ടീം ആറാംഏഷ്യാ കപ്പ് കിരീടം രാജ്യത്തേക്കെത്തിക്കുന്നത്. ഗൗതം ഗംഭീര്‍ തന്നെയാണ് പതാകയുയര്‍ത്തി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ‘സൂപ്പര്‍ സ്റ്റാര്‍ ടീം….ശരിക്കും അര്‍ഹിക്കുന്ന വിജയം, അഭിനന്ദനങ്ങള്‍ ശ്രീലങ്ക….എന്നാണ് ഗൗതം ഗംഭീര്‍ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള ലങ്കന്‍ ആരാധകര്‍ ഇതിനോടകം ഗംഭീറിന്റെ ട്വീറ്റ് ഏറ്റെടുത്തുകഴിഞ്ഞു.

Read Also: ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്കന്‍ പട

ഏഷ്യാ കപ്പ് കിരീടമുയര്‍ത്തിയ ശ്രീലങ്ക ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിനാണ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. ഭാനുക രജപക്സെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയുടെ ആറാം ഏഷ്യന്‍ കിരീട നേട്ടമാണിത്. ഭാനുകയ്ക്ക്പുറമെ വാനിന്ദു ഹസരങ്കയും ധനഞ്ജയ ഡിസിലും ലങ്കയ്ക്കായി മാറ്റുകൂട്ടി.

Read Also: ഏഷ്യാ കപ്പ്; ശ്രീലങ്ക-പാകിസ്താന്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഇന്ത്യന്‍ ടീം ആരാധകര്‍

Story Highlights: gautam gambhir with sri lanka flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top