Advertisement

ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്

September 12, 2022
Google News 2 minutes Read
highest number of divorce cases Oman

ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021ൽ ഒമാനിൽ 6000 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മസ്കത്ത് ഗവർണറേറ്റിലാണ്. ഒമാനിലെ മൊത്തം വിവാഹ മോചന നിരക്കുകളിൽ 22.2 ശതമാനം വരുമിത് ( highest number of divorce cases Oman ).

മസ്കത്തിൽ 853 വിവാഹമോചന സർട്ടിഫിക്കറ്റുകളാണ് നൽകിയത്. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കുറവ് വിവാഹമോചന സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ വർഷം 34,000 പുതിയ ദമ്പതികൾ ഉൾപ്പെടെ 39,000 ഒമാനികൾ വിവാഹിതരായി. ഇതിൽ 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്. വിവാഹിതരായ ഒമാനികളിൽ 25 ശതമാനം പേർക്ക് ഉന്നത വിദ്യാഭ്യാസ ഡിപ്ലോമയോ അതിൽ കൂടുതലോ ഉണ്ട്. 37.7 ശതമാനം പേർക്ക് പൊതുവിദ്യാഭ്യാസ ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയായി ഉണ്ട്. വിവാഹ രേഖകൾ രജിസ്റ്റർ ചെയ്യുന്ന ഗവർണറേറ്റുകളിൽ ഏറ്റവും ഉയർന്നത് മസ്‌കത്ത് ഗവർണറേറ്റാണ്. 2020നെ അപേക്ഷിച്ച് 18.6 ശതമാനം വർധിച്ചു. തൊട്ടടുത്ത് വടക്കൻ ബാത്തിന ഗവർണറേറ്റാണ്.

Story Highlights: highest number of divorce cases Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here