‘ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല’; ഷാഫി പറമ്പിൽ

ചേർത്ത് പിടിക്കുന്നതിന്റെ രാഷ്ട്രീയവും ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ലെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. ഇന്ത്യയുടെ ദേശീയ പതാക പോളിസ്റ്ററാക്കി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് രാഹുൽ ഗാന്ധിയെ ദേശീയത പഠിപ്പിക്കുന്നതെന്നും ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഷാഫി രംഗത്തെത്തിയത്.(shafi parambil against amit shah)
ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചേർത്ത് പിടിക്കുന്നതിന്റെ രാഷ്ട്രീയവും ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല.
ഇന്ത്യയുടെ ദേശീയ പതാക പോളിസ്റ്ററാക്കി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് രാഹുൽ ഗാന്ധിയെ ദേശീയത പഠിപ്പിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തലസ്ഥാനനഗരത്തില്‍ തുടങ്ങി. രാവിലെ ഏഴിന് വെള്ളായണിയിൽ നിന്നാണ് യാത്ര തുടങ്ങിയത്. കരമനയിലെത്തിയപ്പോഴേക്കും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഉച്ചയ്ക്കുമുന്‍പ് പട്ടത്ത് യാത്ര അവസാനിപ്പിക്കും. ഉച്ചകഴിഞ്ഞ് പട്ടത്തുനിന്ന് കഴക്കൂട്ടത്തേക്ക് നീങ്ങും. മുതലപ്പൊഴിയിലെ ബോട്ടപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.
Story Highlights: shafi parambil against amit shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here