ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കിണറ്റില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി

ഇടുക്കി സേനാപതി മാങ്ങാത്തൊട്ടിയില്‍ വാഹനം കിണറ്റില്‍ വീണു. മങ്ങാത്തൊട്ടി വില്ലേജ് ഒഫിസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വാഹനം വീണത്. മാങ്ങാത്തൊട്ടി സ്വദേശി ചെരുവില്‍ പ്രിന്‍സിന്റെ വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റില്‍ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്. (The car lost control in Idukki and fell into a well)
പ്രിന്‍സ് മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കുകള്‍ ഒന്നുമില്ലാതെ പ്രിന്‍സ് രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിന്റെ പുറകിലെ ചില്ല് തകര്‍ത്താണ് പ്രിന്‍സിനെ രക്ഷപെടുത്തിയത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ സമയമെടുത്താണ് വാഹനം കിണറ്റില്‍ നിന്നും കയറ്റിയത്. കിണറിന് പത്ത് അടിയോളം ആഴം ഉണ്ടായിരുന്നു.
Story Highlights: The car lost control in Idukki and fell into a well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here