ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; പല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാം…
ശരീരത്തിലെ മറ്റു അവയവങ്ങളെ സംരക്ഷിക്കേണ്ടത് പോലെ തന്നെ പല്ലുകളെയും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മളിൽ മിക്കവരും പല്ലുവേദന കഠിനമാകുമ്പോള്‍ മാത്രമാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. ഇത് പല്ലുകളുടെ എന്നന്നേക്കുമായുള്ള നാശത്തിന് കാരണമാകും. പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള ചില അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ വലിയ രീതിയിലുള്ള കേടുപാടുകളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാം സാധിക്കും. മാത്രവുമല്ല പല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ പല്ല് ദിവസവും ബ്രഷ് ചെയ്യുന്ന കാര്യവും. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ രാവിലെയും രാത്രിയും പല്ല് ബ്രഷ് ചെയ്യണം. രണ്ട് നേരവും പല്ല് ബ്രഷ് ചെയ്യാതിരുന്നാൽ പല്ല് പൊട്ടാനും മറ്റ് അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
പല്ലുവേദന പോലെത്തന്നെ പലരും ഇന്ന് നേരിടുന്ന ഒരു മറ്റൊരു പ്രശ്‌നമാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം. മോണയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തങ്ങി നിന്ന് പല്ലിന് കേടു വരാന്‍ തുടങ്ങുമ്പോഴാണ് ഇത്തരത്തില്‍ മോണകള്‍ക്കിടയില്‍ നിന്നും രക്തം പൊടിയുന്നത്. എന്നാല്‍ പല്ല് കൃത്യമായി ക്ലീന്‍ ചെയ്താല്‍ ഈ പ്രശ്‌നത്തില്‍ നിന്നും മുക്തി നേടാം. ഈ ലക്ഷണം കണ്ടു തുടങ്ങുമ്പോള്‍തന്നെ പല്ലിനെ വേണ്ടവിധം പരിപാലിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേട് കൂടുകയും പല്ല് നശിച്ചുപോകാനും സാധ്യത ഉണ്ട്.
ചെറിയ പൊത്തുകള്‍ പല്ലുകളില്‍ പ്രത്യക്ഷപ്പെടുന്നതാണ് പല്ല് കേടാകുന്നു എന്ന സൂചന നല്‍കുന്ന മറ്റൊരു ലക്ഷണമാണ്. ഈ ലക്ഷണം കണ്ടാല്‍ ദന്തഡോക്ടറിനെ സമീപിച്ച് ചികിത്സ കൈക്കൊള്ളുന്നതാണ് ഉത്തമം. ചെറിയ പൊത്തുകള്‍ അടച്ചില്ലെങ്കില്‍ കേടു വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം പൊത്തുകള്‍ സേഫ്റ്റി പിന്‍, ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും.
Story Highlights: tips for healthy teeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here