Advertisement

മലപ്പുറത്ത് തെരുവുനായ്ക്കൾ കുറുകെച്ചാടി; ബൈക്ക് യാത്രികന് പരുക്ക്

September 13, 2022
Google News 1 minute Read

മലപ്പുറത്ത് തെരുവുനായ്ക്കൾ കുറുകെച്ചാടി ബൈക്ക് യാത്രികന് പരുക്ക്. മലപ്പുറം വഴിക്കടവ് വരക്കുളം സ്വദേശി സുനിൽ ചാക്കോയ്ക്കാണ്(42) പരുക്കേറ്റത്. വലതു കൈമുട്ടിനു മുകളിലും വാരിയെല്ലിനുമാണ് പരുക്കേറ്റത്.

വഴിക്കടവ് പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. നായ്ക്കൾ ബൈക്കിന് കുറുകെ ചാടുന്നതിനിടയിൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കല്ലിൽ തട്ടി മറിയുകയായിരുന്നു.

Read Also: സംസ്ഥാനത്തെ തെരുവ് നായ വിഷയത്തിൽ അടിയന്തര പരിഹാരം ഉടൻ ഉണ്ടായേക്കില്ല

Story Highlights: Dog Attack Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here