Advertisement

എയർപോർട്ട് ക്ലീനറിൽ നിന്ന് കോടീശ്വരനായ സിഇഒയിലേക്ക്; പ്രചോദനമായി ഇന്ത്യൻ ടെക്കി ആമിർ ഖുതുബ്…

September 13, 2022
Google News 1 minute Read

കഷ്ടപ്പാടിന്റെയും കഠിനമായ പ്രയത്നത്തിന്റെയും ഫലം ഒടുവിൽ ചെന്നെത്തിച്ചത് വിജയത്തിലേക്കാണ്. ഒരു എയർപോർട്ട് ക്ലീനറിൽ നിന്ന് കോടീശ്വരനായ സിഇഒയിലേക്കുള്ള ഈ ചെറുപ്പക്കാരന്റെ വളർച്ച പ്രചോദനം തന്നെയാണ്. പറഞ്ഞുവരുന്നത് ഇന്ത്യൻ ടെക്കി ആമിർ ഖുതുബിനെ കുറിച്ചാണ്. യുപിയിലെ അലിഗഡ് എന്ന ചെറുപട്ടണത്തിലാണ് ആമിർ വളർന്നത്.എന്നെങ്കിലും സ്വന്തമായൊരു ബിസിനസ്സ് തുടങ്ങുക എന്നു തന്നെയായിരുന്നു ആമിറിന്റെ സ്വപ്നം. തന്റെ സ്വപ്നങ്ങൾക്കായി ആ ചെറുപ്പക്കാരൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. പത്ത് വർഷം മുമ്പാണ് എംബിഎ പഠനത്തിനായി ആമിർ ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. ആദ്യ ത്രിമാസത്തിൽ അദ്ദേഹത്തിന് പഠനത്തിനായി സ്കോളർഷിപ്പും ലഭിച്ചു.

എനിക്ക് അതിജീവിക്കാനും പഠിക്കാനും ബിസിനസ്സ് ആരംഭിക്കാനും എപ്പോഴും പണം ആവശ്യമായിരുന്നു. എന്റെ എം‌ബി‌എയ്‌ക്ക് അച്ഛൻ 5 ലക്ഷം രൂപ നേരത്തെ നൽകിയിരുന്നു. അതുകൊണ്ട് തന്നെ എന്റെ പിതാവിൽ നിന്ന് ഇനിയും കൂടുതൽ പണം വാങ്ങാൻ ഞാൻ ആഗ്രഹിച്ചില്ല. 170 ഓളം സ്ഥാപനങ്ങൾളിൽ ഞാൻ ജോലിയ്ക്കായി അപേക്ഷ നൽകി. പക്ഷെ അവരിൽ നിന്ന് ഒന്നും ഒരു മറുപടിയും ലഭിച്ചില്ല. ആമിർ പറഞ്ഞു. പിന്നീട് ഗീലോങിലെ ഒരു വിമാനത്താവളത്തിൽ ക്ലീനറായി ആദ്യത്തെ ജോലി. അവിടെ ആഴ്ചയിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ജോലി ചെയ്തു.

പക്ഷെ ദൈർഘ്യമേറിയ ജോലി ദിവസങ്ങൾ പഠനത്തെ ബാധിച്ചതിനാൽ മൂന്ന് മാസത്തിന് ശേഷി ജോലി ഉപേക്ഷിച്ചതായി വീക്കെൻഡ് ലീഡർ റിപ്പോർട്ട് ചെയ്യുന്നു. പകരം അദ്ദേഹം പത്രങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്യാൻ തുടങ്ങി. അത് പുലർച്ചെ 3 മണിക്ക് ആരംഭിച്ച് രാവിലെ 8 മണിക്ക് പൂർത്തിയാക്കി ഒപ്പം പഠനത്തിലും മികവ് കാണിച്ചു. അതിനൊപ്പം തന്നെ ആമിർ ജോലിയ്ക്കായുള്ള അവസരങ്ങളും തേടി തുടങ്ങി. അവിടെ ഒരു ഐടി സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യുകയും ആ കമ്പനിയ്ക്കായി ഒരു പൂർണ്ണ ബിസിനസ് മോഡൽ റിപ്പോർട്ടും നൽകി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്റേൺഷിപ്പ് മറ്റൊരു ഐടി സ്ഥാപനത്തിൽ ചെയ്യുകയും അവിടെ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്യുകയും ചെയ്തു. ഇവിടെ നിന്ന് ആമിർ തനിക്ക് ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കി.

അദ്ദേഹം ജോലി ചെയ്ത കമ്പനിയിൽ അവിടെ ഇടക്കാല ജിഎമ്മായി നിയമിക്കുകയും തന്റെ ജോലിയിൽ കമ്പനിയുടെ ബോർഡിനെ ആകർഷിക്കുകയും ചെയ്തു. അപ്പോഴേക്കും എംബിഎ പൂർത്തിയാക്കി സ്ഥിരം ജിഎം ആയി. 25-ാം വയസ്സിൽ അദ്ദേഹം കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജിഎം ആയിത്തീർന്നു. “ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 300% വർദ്ധിച്ചു,” ആമിർ പങ്കുവെക്കുന്നു. ഇന്ന് തന്റെ ആഗ്രഹം പോലെ സ്വന്തമായി ബിസിനസ്സും ഓസ്‌ട്രേലിയൻ യംഗ് ബിസിനസ് ലീഡർ ഓഫ് ദി ഇയർ അവാർഡ് നേടുകയും ചെയ്തു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here