Advertisement

സൗദിയില്‍ സന്ദര്‍ശക വിസ താമസ വിസയാക്കാന്‍ കഴിയില്ലെന്ന് സൗദി

September 13, 2022
Google News 2 minutes Read

സൗദിയില്‍ സന്ദര്‍ശക വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാനാകില്ലെന്ന് സൗദി ജവാസാത്ത്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് താമസവിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ജവാസാത്ത് ഡയറക്ട്രേറ്റ് നിഷേധിച്ചു.

രാജ്യത്ത് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നിട്ടില്ല. ആഭ്യന്തര മന്ത്രാലയം വിസാമാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ് നില്‍ക്കുന്നത്. ഇത് പൂർണ്ണമായും തെറ്റാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസ്‌നടപടികള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഉംറ നിർവഹിച്ച ശേഷം മടങ്ങുന്ന വഴി മലയാളി വിമാനത്താവളത്തിൽ മരിച്ചു

അതേസമയം പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സന്ദര്‍ശന വിസ താമസവിസയിലേക്ക മാറ്റാന്‍ സാധിക്കും. ഇതിന് രക്ഷിതാക്കള്‍ രണ്ട് പേരും രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരായിരിക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി.

Story Highlights: Jawazat denies rumors of converting visit visa into Iqama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here