ഭക്ഷണം പാകം ചെയ്തു നൽകാൻ വൈകി; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

നോയിഡയിൽ ഭക്ഷണം പാകം ചെയ്ത് നൽകാൻ താമസിച്ചതിന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മമുരയിലെ ശ്രമിക് കുഞ്ച് ഏരിയയിലെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം റിപ്പോർട്ട് ചെയ്തത്.
ബീഹാർ സ്വദേശിയായ അനുജ് കുമാർ നോയിഡയിൽ ഓട്ടോ റിക്ഷ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇയാൾ അത്താഴം പാകം ചെയ്യുന്നതിന്റെ പേരിൽ ഭാര്യ ഖുഷ്ബുവുമായി വഴക്കിടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ അനുജ് കുമാർ ഭക്ഷണം പാകം ചെയ്യുന്ന തവ ഉപയോഗിച്ച് ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അനുജ് കുമാറിനും ഖുഷ്ബുവിനും അഞ്ചു വയസുകാരനായ ഒരു മകനുണ്ട്.
Read Also: അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്
സംഭവത്തെക്കുറിച്ച് സമീപവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സെക്ടർ 59 മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് അനുജ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്. ഐ, ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
Story Highlights: Man Kills Wife With Tawa Over Delay In Preparing Food: Noida Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here