സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ; സജീവമായി ഇടപെടാന്‍ കെപിസിസിക്ക് നിര്‍ദേശം

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ സജീവമായി ഇടപെടാന്‍ കെപിസിസിക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. സമരസമിതി പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
പദ്ധതിയുടെ അപ്രായോഗികത രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തിയെന്ന് സമരസമിതി അറിയിച്ചു. സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിയുടെ സമരത്തിനൊപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി എകെ ഷാനവാസ് പ്രതികരണമറിയിച്ചു.
Read Also: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനി നിര്‍ബന്ധിത കല്ലിടില്ല; സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ്
ആറ്റിങ്ങലില്‍ വച്ചാണ് കെ.റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനുശേഷമായിരുന്നു പിന്തുണ അറിയിച്ചുകൊണ്ടുള്ള രാഹുലിന്റെ നിലപാട്. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
Story Highlights: Rahul Gandhi support for anti-Silver Line movement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here