കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നു; രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച പ്രവർത്തകർക്ക് ക്ഷീണം മാറ്റാൻ യോഗ ടിപ്‌സുമായി രമേശ് ചെന്നിത്തല. കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വി ടി ബൽറാമും പിസി വിഷ്‌ണുനാഥും ചെന്നിത്തലയ്‌ക്കൊപ്പം യോഗയിൽ ചേർന്നു.(ramesh chennithala about bharath jodo yathra)
‘ ജോഡോ യാത്രയ്ക്ക് യോഗ പ്രയോജനം ചെയ്യും. നടപ്പ് കഴിഞ്ഞാൽ മസിൽ റിലാക്‌സെഷന് വേണ്ടി യോഗ സഹായിക്കും. ഒന്ന് രണ്ട് യോഗ പോസുകൾ ചെയ്താൽ മതി. അത് എനിക്ക് അനുഭവമുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരുപാട് പദയാത്രകൾ നടത്തിയിട്ടുണ്ട്. പക്ഷെ രാഹുലിനൊപ്പമുള്ള നടത്തം അൽപ്പം ടാസ്‌കാണ്. അദ്ദേഹം ഭയങ്കര സ്പീഡാണ്. സ്പീഡ് കുറയ്ക്കാൻ ഞങ്ങൾ പറഞ്ഞിട്ടും അദ്ദേഹം അത് കുറയ്ക്കുന്നില്ല’- രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലിൽ എത്തി ചേരും. ഉച്ചയ്ക്ക് കെ.റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
Story Highlights: ramesh chennithala about bharath jodo yathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here