Advertisement

ചൈൽഡ് ഹെൽപ് ലൈൻ നമ്പർ 1098 ഇനി പ്രവർത്തിക്കില്ല ; പകരം 112-ൽ വിളിക്കണം

September 14, 2022
Google News 2 minutes Read

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.

എല്ലാ അടിയന്തര കോളുകൾക്കും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന സെൻട്രൽ കംപ്യൂട്ടർ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല നോഡൽ ഓഫീസർമാരെയും രണ്ടാം ലെവൽ ഓഫീസർമാരെയും തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയ പ്രകാരം 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും.

Read Also: ശിശുപരിചരണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മര്‍ദനമേറ്റതായി പരാതി; ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി രാജിവെച്ചു

അമേരിക്കയിൽ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പർ ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിൽ 112 ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആംബുലൻസിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയാണ്. ഇവ പ്രത്യേകം ഓർക്കുന്നതിനു പകരം 112 എന്ന ഒറ്റ എമർജൻസി നമ്പറിൽ വിളിച്ചാൽ എല്ലാ സേവനങ്ങളും ലഭിക്കുമെന്നാണ് കത്തിൽ പറയുന്നത്.

Story Highlights: Center hung at 1098; Children 112 . have to call

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here