വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; ജനബോധന യാത്ര ഇന്ന് മൂലമ്പള്ളിയിൽ ആരംഭിക്കും

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഭാഗമായുള്ള ജനബോധന യാത്ര ഇന്ന് എറണാകുളം മൂലമ്പള്ളിയിൽ ആരംഭിക്കും. കേരള ലത്തീൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിലുള്ള യാത്രയിൽ വിവിധ പരിസ്ഥിതി, മത്സ്യത്തൊഴിലാളി സംഘടനകൾ പങ്കുചേരും. മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ പൂർണമായും നടപ്പിലാക്കും വരെ സമരം തുടരുമെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ട്വന്റിഫോറിനോട് പറഞ്ഞു ( Janabodhana Yatra will start today moolampilly ).
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ജനബോധനയാത്ര സംഘടിപ്പിക്കുന്നത്. കേരള ലാറ്റിൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ്, കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള യാത്ര ഇന്ന് എറണാകുളം മൂലമ്പള്ളിയിൽ ആരംഭിക്കും. നടപ്പാകാത്ത സർക്കാർ വാഗ്ദാനത്തിന്റെ പ്രതീകമായതുകൊണ്ടാണ് യാത്ര തുടങ്ങാൻ മൂലമ്പള്ളി തെരഞ്ഞെടുത്തതെന്ന് സമരസമിതി ജനറൽ കൺവീനർ മോൺസിഞ്ഞോർ യൂജിൻ പേരേര ട്വന്റിഫോറിനോട് പറഞ്ഞു.
യാത്രയ്ക്ക് കെസിബിസി അടക്കമുള്ള സഭകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച തിരുവനന്തപുരത്തെത്തുന്ന യാത്രയിൽ പരിസ്ഥിതി, മത്സ്യതൊഴിലാളി, സാമൂഹ്യ സംഘടനകൾ പങ്കെടുക്കും. തുറമുഖ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക, തീരുമാനമായ കാര്യങ്ങളിൽ സർക്കാർ ഉത്തരവിറക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആവർത്തിക്കുകയാണ് ലത്തീൻ അതിരൂപത. ചർച്ചയ്ക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ തീരുമാനമെടുത്തതോടെ സമവായവും അനിശ്ചിതത്വത്തിലാണ്.
Story Highlights: Janabodhana Yatra will start today moolampilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here