200 കോടിയുടെ ലഹരി മരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

200 കോടി രൂപയുടെ ലഹരി മരുന്നുമായി പാക്കിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധസേനയും സംയുക്തമായി ബോട്ട് പിടികൂടിയത്.
ബോട്ടില്‍ നിന്ന് 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഗുജറാത്തില്‍ നിന്നും പഞ്ചാബിലേക്ക് റോഡ് മാര്‍ഗ്ഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതി.
Read Also: ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം; 6 പാക് സ്വദേശികള്‍ പിടിയില്‍
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാരെ ചോദ്യം ചെയ്യുകയാണ്.
Story Highlights: pak boat caught off gujarat coast with drugs of 200 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here