Advertisement

സാഫ് അണ്ടർ 17: നേപ്പാളിനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം

September 14, 2022
Google News 1 minute Read

സാഫ് അണ്ടർ 17 ടൂർണമെൻ്റ് കിരീടം ഇന്ത്യ നിലനിർത്തി. ഇന്ന് നടന്ന ഫൈനലിൽ നേപ്പാളിനെ മടക്കമില്ലാത്ത നാല് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീടധാരണം. കളിയിലുടനീളം മികച്ചുനിന്ന ഇന്ത്യ അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. 17ആം മിനിറ്റിൽ ബോബി സിംഗിലൂടെ സ്കോറിംഗ് ആരംഭിച്ച ഇന്ത്യ 30ആം മിനിറ്റിൽ കൊറോയിലൂടെ ലീഡ് ഇരട്ടിയാക്കി. 63ആം മിനിറ്റിൽ ഗുയ്റ്റെയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അമനും കൂടി ഗോൾ പടികയിൽ ഇടം നേടിയതോടെ ഇന്ത്യയുടെ ജയം പൂർത്തിയായി. ഇത് ഇന്ത്യയുടെ നാലാം കിരീടമാണ്.

Story Highlights: saff under 17 india won nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here