പടച്ചോന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നീട് ഓർക്കുമ്പോൾ വല്ലാത്ത ഭംഗിയായിരിക്കും; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആഷിഖ ഖാനം

ഒരു സ്വപ്നം യാഥാർത്ഥ്യമാവാനെന്താണ് വേണ്ടത് എന്നതിനെപ്പറ്റി പ്രചോദനാത്മകമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ആഷിഖ കാനം. പ്രതിസന്ധികളും അനുഭവിച്ച് കൂട്ടിയ വേദനകളെയും അതിജീവിച്ചു മാത്രമേ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനാകൂ. ഒരു സ്വപ്നം യാഥാർത്ഥ്യമാവാനെന്താണ് വേണ്ടത്, ആ സ്വപ്നം ശ്വാസം പോലെ അത്യാവശ്യമായി മാറുക എന്നതാണ് പ്രധാനം. സ്വപ്നത്തിലേക്ക് എത്താനുള്ള ദൂരത്തിൽ താങ്ങും തണലുമായി കൂടെ നിന്ന മനുഷ്യരെയും ഒരിക്കലും വിസ്മരിക്കാനാവില്ല. ( Ashikha Khanam with Facebook post ).
സെൽഫ് കോൺഫിഡൻസിന് പകരം വെക്കാൻ മറ്റൊന്നും ഈ ഭൂമിയിലില്ല. ‘ഇന്ന്’ എന്ന കൺസെപ്റ്റിൽ ജീവിതത്തെ തളച്ചിടാതെ നാളെയൊരു വിശാലമായ ലോകമെനിക്കുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മനുഷ്യരെ കുറെയധികം ഇഷ്ടമാണ്. പടച്ചോന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നീട് ഓർക്കുമ്പോൾ വല്ലാത്ത ഭംഗിയായിരിക്കും എന്ന പരാമർശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ആഷിഖ ഖാനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരു സ്വപ്നം യാഥാർത്ഥ്യമാവാനെന്താണ് വേണ്ടത്, ആ സ്വപ്നം ശ്വാസം പോലെ അത്യാവശ്യമായി മാറുക, ആ സ്വപ്നത്തെ വിട്ടിട്ട് മറ്റൊന്നുമില്ലെന്ന് തീർച്ചപ്പെടുത്തുക, സെക്കന്റ് ഓപ്ഷനുകൾ ഇല്ലാതിരിക്കുക.!!
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട, എനിക്കത്ര അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്ന ഒന്നിന് പിന്നിലും ഞാൻ സെക്കന്റ് ഓപ്ഷനുകളെ വെക്കാറില്ല. ഇന്നല്ലെങ്കിൽ നാളെ ‘നേടിയെടുത്തിരിക്കും’ എന്ന വാശിയെ മാത്രമേ വെക്കാറുള്ളൂ!
Read Also: ലീഗ് ഇടപെടുന്നില്ല, നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ആഷിഖ ഖാനം
എനിക്ക് ശ്വാസം പോലെയായ ഒരു സ്വപ്നമുണ്ടായിരുന്നു, ജീവിക്കാൻ ശ്വാസമില്ലാതെ പറ്റില്ലല്ലോ, എൺമറ്റൊന്നിന് വേണ്ടിയും ആഗ്രഹിച്ചിട്ടില്ലായിരുന്നു. എനിക്കുള്ളിലെ വിശ്വാസമൊഴിച്ച് ബാക്കിയെല്ലാ സാഹചര്യങ്ങളും പ്രതികൂലമായിരുന്നു. എങ്കിലും ഒരു സെക്കന്റ് ഓപ്ഷൻ പോലും മുന്നിൽ വെക്കാതെ ഞാനാ സ്വപ്നത്തിൽ മുഴുകിയിരുന്നു.
യാത്ര എളുപ്പമല്ലായിരുന്നു,
പ്രതിസന്ധികളും അനുഭവിച്ച് കൂട്ടിയ വേദനകളും പറഞ്ഞാലും പറഞ്ഞാലും തീരില്ല. ആ സ്വപ്നത്തിലേക്ക് എത്താനുള്ള ദൂരത്തിൽ താങ്ങും തണലുമായി കൂടെ നിന്ന മനുഷ്യരെയും ഒരിക്കലും വിസ്മരിക്കാനാവില്ല.
പൗലോ കൊയ്ലോ പറഞ്ഞത് പോലെ നമ്മളൊരു കാര്യം നേടിയെടുക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം മൊത്തം നമ്മുടെ കൂടെ നിൽക്കുമെന്നല്ലെ!!
പറഞ്ഞുവന്നത്,
സ്വപ്നങ്ങളെ കുറിച്ചാണ്.!
ശ്വാസം പോലെ സ്വപ്നങ്ങളെ കാണൂ, അതിലേക്ക് നിങ്ങളെത്തുമെന്ന് തീർച്ചയാണ്.!
സെൽഫ് കോൺഫിഡൻസിന് പകരം വെക്കാൻ മറ്റൊന്നും ഈ ഭൂമിയിലില്ല. തമിഴ്നാട്ടിലെ ഒരു പുറംപോക്ക് ഭൂമിയിലെ കുടിലിൽ കിടന്ന് മധുഭാസ്കറെന്ന ഇന്നത്തെ പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ സ്വപ്നങ്ങളെ വലുതാക്കിയ കഥകളൊക്കെ എല്ലാ രാത്രിയിലും വായിച്ചുറങ്ങിയ കാലമൊക്കെ തന്നെയാണ് സ്വപ്നങ്ങൾ ശ്വാസം പോലെ അത്യാവശ്യമാവണമെന്ന ചിന്ത എനിക്കുള്ളിലുറപ്പിക്കുന്നത്.!
എനിക്ക് സ്വപ്നം കാണുന്ന മനുഷ്യരെ വലിയ ഇഷ്ടമാണ്, ‘ഇന്ന്’ എന്ന കൺസെപ്റ്റിൽ ജീവിതത്തെ തളച്ചിടാതെ നാളെയൊരു വിശാലമായ ലോകമെനിക്കുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മനുഷ്യരെ കുറെയധികം ഇഷ്ടമാണ്.! അങ്ങനെയങ്ങനെ സ്വയം വലുതാകാനാഗ്രഹിക്കുന്നൊരു മഴ തന്നെയാണ് ഒരു മഴക്കാലത്ത് എന്നിലേക്ക് പെയ്തിറങ്ങിയതും പ്രണയത്തിലായതും!
ഇന്നെന്റെ സ്വപ്നങ്ങൾക്കൊക്കെയും കുറെയധികം നിറങ്ങളുണ്ട്, ഏറ്റവും മനോഹരമായ സ്വപ്നം യാഥാർത്ഥ്യമായതിന്റെ ധൈര്യമുണ്ട്, എല്ലാത്തിനുമപ്പുറം, പടച്ചോന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നീട് ഓർക്കുമ്പോൾ വല്ലാത്ത ഭംഗിയായിരിക്കുമെന്ന തിരിച്ചറിവുണ്ട്!
Story Highlights: Ashikha Khanam with Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here