Advertisement

ഭാരത് ജോഡോ യാത്ര: ആലപ്പുഴ ദേശീയപാതയില്‍ നിയന്ത്രണം

September 15, 2022
Google News 2 minutes Read

ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനദിവസങ്ങളില്‍ ദേശീയപാതയില്‍ നിയന്ത്രണം. മറ്റന്നാള്‍ മുതല്‍ 20 വരെ വലിയ ചരക്കുവാഹനങ്ങള്‍ വഴിതിരിച്ചുവിടും. തൃശൂര്‍, എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിലറുകളും കണ്ടെയ്നറുകളും അങ്കമാലിയില്‍ നിന്ന് തിരിഞ്ഞുപോകണം. വൈറ്റില, കുണ്ടന്നൂര്‍ ഭാഗത്തുനിന്നുള്ള കണ്ടെയ്നറുകള്‍, ടാങ്കറുകള്‍ എന്നിവ തൃപ്പൂണിത്തുറ വഴി പോകണം.(bharat jodo yatra traffic restriction in alappuzha)

അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ ‘ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ’ അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു.

Story Highlights: bharat jodo yatra traffic restriction in alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here