‘അന്നെനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല, ഷൂട്ടിങ് മുടങ്ങി’;സിനിമ സെറ്റിലുണ്ടായ അപകടത്തെക്കുറിച്ച് ഭാവന

സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഭാവന. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിലെ പ്രശസ്ത താരമായി. കമലിന്റെ സ്വപ്നക്കൂടിന്റെ ഷൂട്ടിങ്ങിനിടയില്‍ ഓസ്ട്രേലിയയില്‍ വച്ച് തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന. (bhavana about accident during shooting)
കറുപ്പിനഴക് എന്ന പാട്ടെടുക്കുന്നതിനിടെയായിരുന്നു സംഭവം. സൈക്കിള്‍ നല്ല വേഗത്തില്‍ ചവുട്ടി ഞങ്ങള്‍ രണ്ടുപേര്‍ കാലൊക്കെ നീട്ടി പാട്ടുപാടി വരികയാണ്. എന്റെ വരവ് കണ്ട എല്ലാവരും ഇവള്‍ വീഴുമെന്ന് മുന്‍പ് തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നടന്ന് പോകുമ്പോള്‍ പെട്ടെന്നൊക്കെ വീഴുന്ന സ്വഭാവമുണ്ട് എനിക്ക്. ഞാന്‍ താഴെവീഴുമെന്ന് കരുതി ചിലര്‍ സ്‌ളോപ്പ് ഇറങ്ങിവന്ന എന്നെ പിടിച്ചുനിര്‍ത്താന്‍ നോക്കി. എന്റെ നിയന്ത്രണം വിട്ടു. ഞാന്‍ വീണു. കാല്‍മുട്ടൊക്കെ പൊട്ടി ഞാന്‍ ആകെ കരച്ചിലായി. ഭാവന പറഞ്ഞു. അന്നത്തെ വീഴ്ച്ചയില്‍ താന്‍ കാരണം ഷൂട്ടിങ് പോലും അരമണിക്കൂര്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നെന്ന് ഭാവന പറയുന്നു.
Read Also: തന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തത്; മുംബൈ പൊലീസിനോട് രണ്‍വീര്‍ സിംഗ്
കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018-ല്‍ ആയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് താരം.
Story Highlights: bhavana about accident during shooting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here