തന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തത്; മുംബൈ പൊലീസിനോട് രണ്‍വീര്‍ സിംഗ്

തന്റേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്. തന്റെ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് രണ്‍വീര്‍ സിംഗ് മുംബൈ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. (actor Ranveer Singh tells Mumbai police that controversial nude photo for was morphed)
ആഗസ്റ്റ് 29-നാണ് താരം പൊലീസിന് ഇത്തരമൊരു മൊഴി നല്‍കിയത്. വ്യാപകമായി പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 26-നാണ് രണ്‍വീറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ജൂലൈ 21നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്‍ജിഒയിലെ ഒരു ഓഫിസര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 (അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നത്, കൈകാര്യം ചെയ്യുന്നത്), 293 ( അശ്ലീല വസ്തുക്കള്‍ വില്‍ക്കല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യങ്ങള്‍ അല്ലെങ്കില്‍ പ്രവൃത്തി), സെക്ഷന്‍ 67 കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പേപ്പര്‍ മാഗസിനുവേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. 70കളിലെ പോപ് താരം ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഫോട്ടോഷൂട്ട്.
Story Highlights: actor Ranveer Singh tells Mumbai police that controversial nude photo for was morphed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here