‘സിവില്‍ സര്‍വീസില്‍ നിന്ന് നീക്കണം’; ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി ഫയലില്‍ സ്വീകരിച്ചു

ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് നീക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നാണ് പരാതി. ജോയിന്റ് സെക്രട്ടറി റാങ്കിലേക്ക് നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നുമാണ് പരാതി. എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആണ് വിജിലന്‍സ് കമ്മിഷന് പരാതി നല്‍കിയത്.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. വിവാദങ്ങള്‍ക്കിടെ ശ്രീറാമിനെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കിയതും പിന്നാലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയാക്കിയതുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Story Highlights: complaint against sreeram venkitaraman ias
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here