Advertisement

വീട്ടിൽ വളർത്തിയ കംഗാരു ഉടമയുടെ ജീവനെടുത്തു; രക്ഷിക്കാനെത്തിയവരെയും തടഞ്ഞു

September 15, 2022
Google News 2 minutes Read

ഓസ്ട്രേലിയയിൽ വീട്ടിൽ വളർത്തിയിരുന്ന കംഗാരു ഉടമയുടെ ജീവനെടുത്തു. ഏഴുപത്തേഴുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റെഡ്മോൻഡിലാണ് സംഭവം. (kangaroo kills 77 year old man in australia)

ഗുരുതരമായ പരുക്കുകളോടെ ബന്ധുവാണ് ഇയാളെ വീട്ടിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് എത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആംബുലൻസിലെത്തിയ സംഘത്തെ അകത്തേക്കു കയറ്റി വിടാതെ കംഗാരു തടഞ്ഞെന്നും പൊലീസ് അറിയിച്ചു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

വയോധികനെ കംഗാരു ആക്രമിച്ചതായി കരുതുന്നു എന്നാണ് പൊലീസ് അറിയിച്ചത്. കംഗാരുവിനെ വെടിവച്ചു കൊന്നതായും പൊലീസ് വ്യക്തമാക്കി. കംഗാരുവിനെ വ്യക്തി വീട്ടിൽ വളർത്തുകയായിരുന്നെന്നാണ് വിവരം.

ഏതു വർഗത്തിൽപ്പെട്ട കംഗാരുവാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, പടിഞ്ഞാറൻ ഓസ്ട്രേലിയ ‘വെസ്റ്റേൺ ഗ്രേ’ കംഗാരു വിഭാഗത്തിന്റെ കേന്ദ്രമാണ്. ആൺ വെസ്റ്റേൺ ഗ്രേയ്ക്ക് ഏഴടിയിലധകം ഉയരത്തിൽ വളരും. 70 കിലോഗ്രാം ഭാരം വരെയും ഉണ്ടാകാം.86 വർഷത്തിനിടെ ഉണ്ടായ കംഗാരുക്കളിൽനിന്ന് ഉണ്ടായ ആദ്യ മാരക ആക്രമണമാണ് ഇതെന്ന് ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു.

Story Highlights: kangaroo kills 77 year old man in australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here