Advertisement

‘നായ്ക്കളെ കൂട്ടത്തോടെ കൊന്നതിന്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്’ ; കോഴിക്കോട് മേയർ ബീന ഫിലിപ്പ്

September 15, 2022
Google News 3 minutes Read
Kozhikode Mayor Beena Philip against killing dogs

തെരുവുനായ പ്രശ്നത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നുകളയലല്ല ഇതിന് പരിഹാരമെന്നും തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ പറഞ്ഞു. ( Kozhikode Mayor Beena Philip against killing dogs ).

‘തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിന്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ട്. നമ്മൾ അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം. മനുഷ്യന് ഏറ്റവും അടുപ്പമുള്ള മൃഗമാണ് നായ. നായ്ക്കളെ പരിപാലിക്കാൻ നാം ശ്രദ്ധിക്കണം. അകാരണമായ ഭീതി ഒഴിവാക്കി നായ്ക്കളെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കും’. – കോഴിക്കോട് മേയർ ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ഇന്നലെ നാലു പേരെയാണ് പട്ടി കടിച്ചത്. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.

Read Also: സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷം, കൊല്ലത്ത് മാത്രം 51 പേര്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. കൊല്ലം ജില്ലയിൽ മാത്രം ഇന്നലെ 51 പേർക്ക് കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചു.

പത്തനംതിട്ടയിൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ രണ്ടുപേരെ തെരുവുനായ കടിച്ചു. വെട്ടിപ്രത്തുവച്ചാണ് ഇവർക്കുനേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശൻ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാൾ. ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. ഇടുക്കിയിലും എറണാകുളത്തും വീട്ടിൽ വളർത്തുന്ന ആടുകളേയും കോഴികളേയും നായകൾ കടിച്ചു കൊന്നു.

എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ മൂന്ന് ആടുകളെ നായകൾ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയിൽ കോഴിഫാമിലെ 25 കോഴികളെയും താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത് 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. കണ്ണൂർ കൂത്തുപറമ്പിൽ പശുവിന് പേ വിഷബാധയേറ്റിട്ടുണ്ട്.

Story Highlights: Kozhikode Mayor Beena Philip against killing dogs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here