Advertisement

പേവിഷബാധയേറ്റ പശുവിന്റെ പാൽ ഉപയോ​ഗിച്ചാൽ രോ​ഗം പകരുമോ?

September 15, 2022
Google News 2 minutes Read
milk from a cow infected with rabies

പേവിഷബാധ സ്ഥിരീകരിച്ച പശുവിൻറെ പാൽ കുടിച്ച് പോയെന്ന് കരുതി ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ. ലേഖ 24നോട് പറഞ്ഞു. പാലിൽ രോഗാണുക്കളുണ്ടെങ്കിൽ തന്നെയും ചൂടാക്കുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ അവ നശിക്കും. 60 ഡിഗ്രി സെൻറിഗ്രേഡിൽ ചൂടാക്കിയാൽ 10 സെക്കൻഡിനുള്ളിൽ വൈറസുകൾ നശിച്ചുപോകും. ( milk from a cow infected with rabies ).

പേവിഷബാധ സ്ഥിരീകരിച്ച പശുവിൻറെ പാൽ ചൂടാക്കാതെ കറന്നെടുത്ത ഉടൻ നേരിട്ടാണ് കുടിച്ചതെങ്കിൽ പ്രതിരോധകുത്തിവയ്പ്പുകൾ ആവശ്യമാണന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്. എന്നാൽ സാധാരണ ​ഗതിയിൽ പാൽ ചൂടാക്കിയാണ് ഉപയോ​ഗിക്കാറ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ല.

Read Also: പേ വിഷബാധയേറ്റ പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് നിഗമനം

കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയാണ് സ്വീകരിക്കുന്നതെന്ന് ഡോ. എസ്.ജെ ലേഖ കൂട്ടിച്ചേർത്തു. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണം. രോഗബാധ സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകും. ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്.

അതേസമയം തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ ചർച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ആണ് യോഗം.

Story Highlights: milk from a cow infected with rabies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here