Advertisement

‘റബ്ബര്‍ സ്റ്റാമ്പാണെന്ന് ആരും പറഞ്ഞിട്ടില്ല’; ഗവര്‍ണര്‍ക്ക് മറുപടിയുമായി നിയമമന്ത്രി

September 15, 2022
1 minute Read
p rajeev replied to Governor

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമ മന്ത്രി പി.രാജീവ്. ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹത്തിന്റെ പരിഗണനയിലാണ്. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് വിട്ടാല്‍ സ്വീകരിക്കേണ്ട നിയമപരമായ ചില രീതികളുണ്ട്. അത്തരം രീതികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളതെന്നും നിയമമന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.

ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ഓരോ ഘട്ടവും പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ഭരണഘടനപരമായ രീതിയല്ല. ഗവര്‍ണര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പറയുന്നുണ്ട്. അത് അറിയുന്ന അദ്ദേഹം അതിനനുസരിച്ച നിലപാട് സ്വീകരിക്കും.

Read Also: താന്‍ റബ്ബര്‍ സ്റ്റാമ്പല്ല; വിസി നിയമനത്തില്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ ഇന്നത് ചെയ്യണമെന്ന് ഞങ്ങള്‍ പറയേണ്ടതില്ല. പരസ്യമായ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാം.

ഒപ്പിട്ടില്ലെങ്കില്‍ എന്ന ചോദ്യം സാങ്കല്‍പ്പികമാണ്. ബില്ലുകള്‍ വന്നോയെന്ന കാര്യം പരിശോധിച്ചാല്‍ അറിയാവുന്നതേയുള്ളു. ബില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തുന്നതിന് ഒരു നടപടിക്രമം ഉണ്ട്. എവിടെ എത്തിയെന്ന് ഗവര്‍ണര്‍ക്ക് അറിയാന്‍ പറ്റും.’. മന്ത്രി പി രാജീവ് പറഞ്ഞു.

Story Highlights: p rajeev replied to Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top