Advertisement

പൊലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു; നിരപരാധികളെ വേട്ടയാടുന്നെന്ന് സിപിഐഎം

September 15, 2022
2 minutes Read

കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ സിപിഐഎം. പൊലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു. അതിക്രമങ്ങൾ അവസാനിപ്പിക്കണം. നടപടി തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഐഎം ടൗൺ ഏരിയ കമ്മിറ്റി. ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗം അരുൺ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.(police are hunting innocent people says cpim)

പ്രതികളുടെ ബന്ധുവീടുകളിൽ അടക്കം എത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും ഡി വൈ എഫ് ഐ പരാതി നൽകി.ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

അതേസമയം പ്രതികൾക്കെതിരെ പുതിയൊരു വകുപ്പ് കൂടി ചുമത്തി. ഐ പി സി 333 വകുപ്പ് കൂടി അധികമായി ചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പൊതുസേവകനെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന വകുപ്പ് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതോടെ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ഇനി സെഷൻസ് കോടതിയാകും പരിഗണിക്കുക.

Story Highlights: police are hunting innocent people says cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top