ടി-20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തിൻ്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിട്ടുകൾക്കുള്ളിൽ

ഈ വർഷം നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിൻ്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിട്ടുകൾക്കുള്ളിൽ. ഐസിസിയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിൻ്റെ ആകെ 5 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. 82 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ടിക്കറ്റ് എടുത്തിട്ടുണ്ട്.
ഒക്ടോബർ 23നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. ഈ മത്സരത്തിൻ്റെ ടിക്കറ്റുകൾ മിനിട്ടുകൾക്കകം വിറ്റഴിഞ്ഞു. ടിക്കറ്റ് വാങ്ങിയവർക്ക് മറിച്ചുവിൽക്കാനുള്ള പ്ലാറ്റ്ഫോം വരും ദിവസങ്ങൾക്കുള്ളിൽ നിലവിൽ വരും. ഈ പ്ലാറ്റ്ഫോം വഴി ആരാധകർക്ക് ടിക്കറ്റ് വാങ്ങാനും വിൽക്കാനും സാധിക്കും.
ഇന്ത്യയും ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പുമായുള്ള ടിക്കറ്റുകളും ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിൻ്റെ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.
Story Highlights: t20 world cup india pakistan tickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here