Advertisement

ദളിത് സഹോദരിമാർ തൂങ്ങിമരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

September 15, 2022
2 minutes Read

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് . സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പോക്സോ വകുപ്പ് അടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി

ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരായ ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമായിരുന്നു ആരോപണം. പരാതിയിൽ കേസെടുത്ത പൊലീസാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.

Read Also: സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കൾ

Story Highlights: Two Dalit teenage sisters found hanging from tree, four accused in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top