Advertisement

യൂത്ത് ലീഗിന്റെ പാർട്ടി ഓഫീസുകൾ ഇനി ‘ജനസഹായി കേന്ദ്രങ്ങൾ’; ഉദ്ഘാടനം നാളെ

September 15, 2022
Google News 2 minutes Read

യൂത്ത് ലീഗിന്റെ പാർട്ടി ഓഫീസുകൾ ഇനി ‘ജനസഹായി കേന്ദ്രങ്ങൾ. പാർട്ടി ഓഫിസുകളെ സൗജന്യ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. ആദ്യഘട്ടത്തിൽ സംസ്ഥാനമൊട്ടാകെ 50 ‘ജനസഹായി കേന്ദ്രങ്ങൾ’ തുടങ്ങും. ജനസഹായി സെന്ററുകളില്‍ സേവനം ചെയ്യുന്ന റിസോഴ്സ് പേഴ്സൻമാര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ പറഞ്ഞു.(youth league jana sahayi kendram)

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

ജനസഹായി കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് അതിവേഗം സൗജന്യമായി ലഭ്യമാക്കുകയാണ് ജനസഹായി കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ ലീഗ് ഓഫീസുകൾ വഴി പ്രാദേശികതലത്തിൽ പാലിയേറ്റീവ്, സാമൂഹികസേവന സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പം ജനസഹായി കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി സൗഹൃദം സൃഷ്ടിക്കാനാവും. സംസ്ഥാനമൊട്ടാകെയുള്ള ജനസഹായി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കോഴിക്കോട്ടുള്ള യൂത്ത് ലീഗ് ആസ്ഥാനമന്ദിരം കേന്ദ്രമാക്കിയാണ് ഏകോപിപ്പിക്കുക. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വെയറും തയാറാക്കിയിട്ടുണ്ട്.

Story Highlights: youth league jana sahayi kendram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here