Advertisement

കഴിഞ്ഞ 7 മാസത്തിനിടെ കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 2 ലക്ഷത്തോളം പേർ

September 16, 2022
Google News 2 minutes Read
2 lakh people bitten by stray dogs kerala

സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയിൽ. കോട്ടയം മെഡിക്കൽ കോളേജിൽ 5966 പേർ ചികിത്സ തേടി. പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയത് ഓഗസ്റ്റ് സെപ്റ്റംബർ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തിൽ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധർ. ( 2 lakh people bitten by stray dogs kerala )

2022 ജനുവരു മുതൽ ജൂലായ് 22 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കിലാണ് രണ്ടു ലക്ഷത്തോളം പേർ തെരുവ് നായ ആക്രമണത്തിൽ ചികിത്സ തേടിയതായി പറയുന്നത്. ഈ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ 24833 പേർ ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളേജിൽ 5966 കേസുകളും തൃശൂർ മെഡിക്കൽ കോളേജിൽ 4841 കേസുകളും റിപ്പോർട്ട് ചെയ്തു. അതേസമയം ഈ കണക്കുകൾ സർക്കാരിന് മുന്നിലുണ്ടായിട്ടും കർമ്മ പദ്ധതിയെ കുറിച്ച് ആലോചിച്ചുക്കുന്നതും നടപ്പിലാക്കാൻ തീരുമാനിക്കുന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. ഈ കാലതാമസം തെരുവ് നായ ആക്രമണത്തിൽ വൻ വർധനയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തെരുവ് നായ ആക്രമണം വർധിക്കുന്നതിൽ വിശദമായ പഠനം നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടേയും നിലപാട്.

Read Also: മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയിൽ; തെരുവ് നായ പ്രശ്നം പരി​ഗണിക്കും

തെരുവ് നായകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ഡി.ജി.പി സർക്കുലറിറക്കി. തെരുവ് നായ്ക്കൾക്ക് വിഷം നൽകുന്നതും ഉപദ്രവിക്കുന്നത് തടയണമെന്നാണ് സ്റ്റേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയത്. വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കുലർ ഇറക്കിയത്.

Story Highlights: 2 lakh people bitten by stray dogs kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here