ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പ് നിര്‍മിക്കും; ശ്രീകാര്യത്തെ വിവാദമായ ബസ്റ്റ് സ്റ്റോപ്പ് പൊളിച്ചുനീക്കി

തിരുവനന്തപുരത്ത് ശ്രീകാര്യം സിഎടി എന്‍ജിനീയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പ് നിര്‍മിക്കുമെന്നാണ് പിന്നാലെ കോര്‍പറേഷന്റെ വിശദീകരണം. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും എത്തിയാണ് ബസ്റ്റ് സ്റ്റോപ്പ് പൊളിച്ചത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നതിന്റെ പേരില്‍ ശ്രീകാര്യത്തെ ബസ് സ്റ്റോപ്പ് വിവാദത്തില്‍ ഇടംപിടിച്ചിരുന്നു. ശ്രീകാര്യത്തെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുമിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുള്ളൂ മടിയില്‍ ഇരിക്കാലോ എന്ന തലക്കെട്ടോടെയായിരുന്നു ഫോട്ടോ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത്.
Story Highlights: bust stop near sreekaryam engineering college demolished
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here